കായകൽപ്പം
ആരോഗ്യവും ദീർഘായുസ്സും സാധിക്കുന്നതിനു സിദ്ധവൈദ്യത്തിൽ ഉപയോഗിക്കുന്ന പദ്ധതിയാണ് കായകൽപ്പം. കൽപ്പശബ്ദത്തിനു സമർത്ഥമെന്നാണർഥം. കായകൽപ്പത്തിനു കായത്തിന്റെ ഉത്കർഷം എന്ന താൽപര്യമാണുളളത്. ആയുർവേദത്തിലെ രസായനത്തിന്റെ പ്രയോജനം തന്നെയാണ് സിദ്ധവൈദ്യത്തിലെ കായകല്പത്തിനുളളത്. ആയുർവേദത്തിൽ ലൈംഗികമായ സാമർഥ്യത്തിനു വാജീകരണമെന്ന ഒന്നു പ്രത്യേകിച്ച് പറയുന്നുണ്ടെങ്കിലും സിദ്ധവൈദ്യത്തിൽ ആ വിഷയം ചർച്ചചെയ്യുന്നില്ല. സ്വർണവും രസവും കായകല്പത്തിനുപയോഗിക്കുന്നു.
രസായനവുമായുളള വെത്യാസം
[തിരുത്തുക]ആയുർവേദത്തിലെ രസായനത്തിന് കുടീപ്രവേശികമെന്നും വാതാതപികമെന്നും രണ്ടുവിഭാഗങ്ങളുണ്ട്. പ്രത്യേകിച്ചു നിർമ്മിക്കപ്പെട്ടിട്ടുളള കുടിയിൽ, പഥ്യത്തിൽ പ്രത്യേക നിഷ്കർഷയോടെ സേവിക്കപ്പെടുന്നതാണ് കുടീപ്രവേശികം. അത്ര നിഷ്കർഷയില്ലാതെ സാമാന്യമായ നിയന്ത്രണത്തോടെ സേവിക്കപ്പെടുന്നതാണ് വാതാതപികം. എന്നാൽ കായകല്പത്തിൽ അത്തരം വിഭജനങ്ങൾ ഇല്ല.
ഉപയോഗങ്ങൾ
[തിരുത്തുക]ശുദ്ധിയിലും നിർമ്മാണക്രമത്തിലും എന്തെങ്കിലും തകരാറുണ്ടെങ്കിൽ ഉദ്ദേശിക്കുന്ന ഫലം കിട്ടുകയില്ലെന്നുമാത്രമല്ല പലതരത്തീലും ഫലം വിപരീതമാകാം. സ്വർണ്ണവും ചില വിശിഷ്ടങ്ങളായ രസൗഷധങ്ങളും മധ്യവയസ്സു കഴിഞ്ഞവർക്കും ഉജ്ജീവനത്തിനു വേണ്ടി കല്പമായി ഉപയോഗിക്കുന്നു. നെല്ലിക്ക, ചിറ്റമൃത് മുതലായ മരുന്നുകളും ആ വിഷയത്തിൽ ഉപയോഗിക്കുന്നു.
അവലംബം
[തിരുത്തുക]http://www.keralaayurvedapackages.org/kayakalpa.html Archived 2016-10-25 at the Wayback Machine.